https://alexponvelilcom.files.wordpress.com/2019/05/inshot_20190516_235059907.mp4
God’s heart for His own people….
20 Years 70,000 Christians Killed in Nigeria ,why world medias were silents on this Genocide ,because they are Christians ??
In 20 Years / 70,000 People killed in Nigeria,Why world medias were silents on this “Genocide ” ? Because they are Christian’s..
Two Substitutions..
The Son of God died instead of us for our forgiveness ; He lives instead of us for our deliverance. So we can speak of two Substitution
1 . Substitute on the cross who secures our forgiveness.
2 . Substitute within who secures our Victory.
Remain a learner.
Every Christian “Disciple” is by definition a learner.
We must be willing to say ” I do not know ,God has not shown me ..If you have something to say to me I am glad to listen.
Mt 23.8
James 3: 1..
Courtesy W M Nee.
ഉഷകാലങ്ങൾ
ഉഷകാലങ്ങൾ…
അലക്സ് പൊൻവേലിൽ, ബെംഗളൂരു.
നേരത്തേ കിടക്കയിലേക്കും നേരത്തേ ഉണരുന്നതും ഒരുവനെ ആരോഗ്യവാനും, ധനികനും, ബുദ്ധിമാനും ആക്കും, (Early to bed and early to rise makes a man healthy wealthy and wise) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അസാധാരണ പ്രതിഭാധനൻ ആയിരുന്ന എഴുത്തുകാരന്റെ വരികൾ, പ്രസാധകൻ, ശാസ്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, അമേരിക്കൻ വിപ്ലവങ്ങളുടെ അമരക്കാരൻ സ്ഥാപക പിതാക്കന്മാരിൽ ഒരുവൻ എന്നിങ്ങനെ വിവിധ നിലകളിൽ തിളങ്ങി നിന്ന വ്യക്തിത്വം. നിത്യവും പ്രഭാതത്തിൽ എഴുന്നേറ്റ് താൻ സ്വയം ചോദിച്ചിരുന്നു ഞാൻ ഇന്ന് ചെയ്യേണ്ടുന്ന നന്മ എന്താണ് ? (What good shall I do this day?)
ഇന്നത്തേ തലമുറയിലെ നല്ലൊരു ശതമാനവും വൈകിഉറങ്ങി വൈകി ഉണരുന്ന ഒരു ശീലത്തിന് അടിമകളായിരിക്കുന്നു, പലപ്പോഴും മാതാപിതാക്കൾ തങ്ങളുടെ മക്കളെ പറ്റി പറയുന്നത് കേൾക്കാറുണ്ട് എന്റെ മക്കൾ രാത്രി എത്ര വൈകിവേണമെങ്കിലും ഇരിക്കും പക്ഷേ രാവിലേ എഴുന്നേൽക്കുന്ന കാര്യം മാത്രം പറയരുത്, മണ്ണെണ്ണ വിളക്കുകൾ ഉപയോഗിച്ചിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു അന്ന് മണ്ണെണ്ണ ലഭ്യമായിരുന്നത് റേഷൻ കടകളിൽ മാത്രമാണ്, അന്ന് സാധരണക്കാരന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സ്ഥാപനമായിരുന്നു റേഷൻ കടകൾ റേഷൻ മണ്ണെണ്ണയുടെ പരിമിതിയിൽ ഉപയോഗവും അങ്ങനെആയിരുന്നു, അക്കാലത്ത് കുപ്പിവിളക്കുകളും, റാന്തലും, വിശേഷാവസരങ്ങളിൽ ഉപയോഗിക്കാൻ പെട്രൊൾ മാക്സും ചൂട്ടു കറ്റ കത്തിച്ചുള്ള രാത്രി യാത്രയും ഇന്നൊരു ഓർമ്മ മാത്രം ഒത്തിരി സമ്ര്യദ്ധിയൊന്നും ഇല്ലാതിരുന്ന ആ കാലത്ത് സമയം അറിയാൻ അലാം ക്ലോക്കോ, ടൊർച്ചൊ, മൊബൈലോ ഇല്ല കൊഴി കൂവുന്നതോ കിഴക്ക് പെരുമീൻ ഉദിക്കുന്നതോ ഒക്കെയാണ് സമയ സൂചിക ചിലപ്പോൾ തെറ്റി ധരിച്ച് രണ്ടുമണിക്കും മൂന്നു മണിക്കും ഉണർന്ന് പിതാക്കന്മാർ പാടുന്നത് കേൾക്കാൻ കഴിഞ്ഞത് എന്റെ ബാല്യകാല അനുഭവം. അന്ന് ക്രൈസ്തവ ഭവനങ്ങളിലെ ഉഷകാലങ്ങൾ സജീവമായിരുന്നു, അരുണോധയത്തിനുമുൻപ് നാഗൽ സായിപ്പിന്റെ വരികൾ അവർ പാടി “എന്നിലുദിക്കണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേ” .. ഉദയസൂര്യന്റെ കിരണങ്ങൾ പതിക്കും മുൻപ് അവർ ഉറപ്പു വരുത്തി മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു എന്നിൽ എന്ന്, സൈമൺ സാറിന്റെ വരികൾ വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്ത് വെളിച്ചമാം യഹോവയേ സ്തുതിക്കണം അവൻ ജനം, പരമരാജഗുരുവരനേ സ്തുതിക്കുന്നു ദിനം തോറും.. കൊച്ചുഞ്ഞുപദേശിയുടെ ഉഷകാലം നാം എഴുന്നേൽക്കുക പരനേശുവേ സ്തുതിപ്പാൻ.. ഇങ്ങനെ കുറെ നല്ലഗാനങ്ങൾ കേട്ടിരുന്ന ആ കാലം. ആ പ്രഭാതങ്ങൾ എത്ര ധന്യമായിരുന്നു, കൂട്ടുസഹോദരന്റെ ഇല്ലായ്മമനസ്സിലാക്കി കൂട്ടായ്മകാണിക്കുകയും, സന്തോഷവും സന്താപവും എല്ലാം ഒരു പോലെ പങ്കുവെക്കുകയും ഭാരപ്പെടുത്തുന്ന വിഷയങ്ങൾ ഏതു ഭവനത്തിൽ ഉണ്ടായാലും മറുപടിക്കായി ആ ഭവനത്തിൽ മുട്ടു കുത്തുന്ന സഹോദരങ്ങൾ എത്ര ആശ്വാസം ആയിരുന്നു.
ദൈവീക ജ്ഞാനം പ്രാപിച്ച ശലോമോൻ പറയുന്നു നീ കണ്ണു തുറക്ക നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും, ദരിദ്രനാകാതിരിക്കേണ്ടതിന് നിദ്രാപ്രീയനാകരുത്, വീണ്ടും താൻ ഉറുമ്പിനേ നോക്കി ബുദ്ധിപഠിക്കാൻ പറയുന്നു നായകനും, മേൽ വിചാരകനും അധിപതിയും ഇല്ലെങ്കിലും കൊയ്ത്ത് കാലത്ത് തങ്ങൾക്കാവശ്യമായ തീൻ ശേഖരിക്കാൻ അവർ ഉത്സുകരാണ് എന്നാൽ മടിയാ നീ എത്ര നേരം കിടന്നുറങ്ങും ? നിദ്രയുടെ ആലസ്യം വിട്ട് പതിവിലും നേരത്തേ കണ്ണു തുറക്കുവാൻ മനസ്സുണ്ടോ അവിടെ ഒരു വലിയ സമ്ര്യദ്ധിയും, സംത്ര്യപ്തിയും ഉണ്ട് (സദ്യശ്യ 6: 6-11,20 :13 ). പ്രഭാതങ്ങളിൽ ലഭിക്കുന്ന ഊർജ്ജവും, പുതുമയും പിന്നീട് ലഭിക്കണം എന്നില്ല അന്തരീക്ഷത്തിൽ ഉയരുന്ന ശബ്ദവീചികൾ, കേൾക്കാനും കാണുവാനും ആഗ്രഹിക്കാത്ത വാർത്തകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുകയും, ഇതിനൊക്കെ പുറമേ ജോലിതിരക്ക്, യാത്രകൾ ഇങ്ങനെ പലതും ആകുമ്പോഴേക്കും നാം തളർന്നു തുടങ്ങിയിരിക്കും.
പിതാക്കന്മാർ തങ്ങളുടെ പ്രഭാതങ്ങളിൽ ദൈവത്തോടൊപ്പം സമയം ചിലവഴിച്ചിരുന്നു എന്ന തെളിവുകൾ വചനംനിരത്തുന്നുണ്ട്, രാവിലെ യഹോവയുടെ സന്നിധിയിൽ പതിവായി നിന്നിരുന്ന അബ്രഹാമും അതേ അനുഭവം തുടരുന്ന യിസ്സഹാക്കും യാക്കോബും, ദാവീദ് പറയുന്നു യാക്കോബിന്റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുന്നതു വരെ കണ്ണിന് ഉറക്കവും കൺപോളകൾക്ക് മയക്കവും കൊടുക്കയില്ല എന്ന് ദൈവത്തോടും ദൈവാലയത്തോടും ഉള്ള ഭക്തന്റെ പ്രതിബദ്ധത, യേശു ക്രസ്തു കാണിച്ചു തരുന്ന മാത്രുകയും ഇതു തന്നെ അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജ്ജന സ്ഥലത്ത് ചെന്ന് പ്രാർത്ഥിച്ചു, പന്തിരുവരെ തിരഞ്ഞെടുക്കുന്നതിന് മുൻപ് രാത്രി മുഴുവനും പ്രാർത്ഥിക്കുന്ന യേശു. (മർക്കോസ് 1: 35,ലൂക്കോസ് 6: 12,13) ഉറക്കത്തിന്റെ അലസ്യങ്ങളിൽ മുഴുകുന്നവർക്ക് മനുഷ്യപുത്രന്റെ മുൻപാകെ നിൽക്കേണ്ട ദിവസം ഒരു കെണിയായി തീർന്നാൽ ആ നഷ്ടം വലുതായിരിക്കും അതിനാൽ സദാകാലവും ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിക്കുവാൻ കർത്താവ് പറയുന്നു ( ലൂക്കോസ് 21 : 34-36). നമ്മൂടെ പ്രഭാതങ്ങൾ ദൈവസാന്നിധ്യം കൊണ്ട് സജീവം ആകട്ടെ , ആ ശ്രേഷ്ടസമയങ്ങൾ ഇനിയും പാഴായിക്കൂടാ.. അതിനായ് നമുക്കുണരാം ദൈവമേ നീ എന്റെ ദൈവം അതികാലത്തേ ഞാൻ നിന്നേ അന്വഷിക്കും….
ഇന്ന് ആരംഭം.. 12 മാർച്ച് 2019
എന്റെ അത്യന്തീകം അങ്ങയുടെ മഹത്വം..
The Journey Begins
Thanks for joining me!
Good company in a journey makes the way seem shorter. — Izaak Walton